ഫുജൈറ: ഫുജൈറ സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഏഴാമത് ഹാർവെസ്റ്റ് ഫെസ്റ്റിവൽ പള്ളി അങ്കണത്തിൽ കൊണ്ടാടി .വികാരി ഫാദർ മാത്യുസ് പനച്ചിക്കലിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഫുജൈറ സി.എസ്.െഎ ചർച്ച് വികാരി ഫാ. ഡോ.പി.കെ.കുരുവിള, കാത്തലിക് ചർച്ച് വികാരി ഫാദർ സഗയരാജ്, റാസൽഖൈമ സെൻറ് ജോർജ് യാക്കോബായ സുറിയാനി ചർച്ചിലെ ഫാ.സിജോ അബ്രഹാം,ഫാ.നിതിൻ ഗീവർഗ്ഗീസ്, ജോൺ പെരെര (ലുലു), ഷിബു ദാസ് (യു.എ.ഇഎക്സ്ചേഞ്ച്), ഷാർജ സെൻറ് മേരിസ് യാക്കോബായ സുറിയാനി ചർച്ച് സെക്രട്ടറി മാത്യൂവർഗീസ് എന്നിവർ സംസാരിച്ചു. സ്വാന്തന സ്പർശം പോസ്റ്റർ പ്രകാശനവും നടന്നു. തുടർന്ന് ഗാനമേള , മിമിക്സ് പരേഡ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. നാടൻ വിഭവങ്ങളുടെ കലവറയും ഒരുക്കിയിരുന്നു ട്രസ്റ്റി ദീപക് ജോർജ് , സെക്രട്ടറി ബിജു ജോസഫ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു . പൊതുജനങ്ങൾക്ക് സൗജന്യ വൈദ്യ പരിശോധനയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.