ദുബൈ: യു.എ.ഇ കായിക കലണ്ടറിലെ സുപ്രധാന ഇനങ്ങളിലൊന്നായ യു.എ.ഇ ടൂർ സൈക്ലിങ് മത്സരത് തിെൻറ അവസാനപാദ മത്സരങ്ങൾ ഉപേക്ഷിച്ചു. മത്സരത്തിൽ പെങ്കടുത്ത രണ്ടു താരങ്ങൾക്ക് നോവൽ കൊറോണ വൈറസ് (കോവിഡ് 19) ബാധിച്ചുവെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. മത്സരാർഥികളുടെയും ജനങ്ങളുടെയും ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകുന്നതിനാലാണ് നടപടിയെന്ന് അബൂദബി സ്പോർട്സ് കൗൺസിൽ അധികൃതർ വ്യക്തമാക്കി.
േറസിൽ മത്സരിക്കുന്നവർ, സംഘാടക സമിതി ഭാരവാഹികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെയെല്ലാം പരിശോധനക്ക് വിധേയമാക്കുമെന്ന് യു.എ.ഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാലു തവണ ജേതാവായ ക്രിസ് ഫ്രൂം, മാർക്ക് കാവൻഡിഷ് തുടങ്ങിയവരുൾപ്പെടെ മത്സരവുമായി ബന്ധപ്പെട്ട എല്ലാവരെയും പരിശോധനക്ക് വിേധയമാക്കി. ടീം അംഗങ്ങേളാടെല്ലാം യാസ് െഎലൻഡിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ തന്നെ തുടരാൻ കർശന നിർദേശവും നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം സംഭവിച്ച പരിക്കിനുശേഷം ഫോം വീണ്ടെടുത്ത് ട്രാക്കിലിറങ്ങിയ ഫ്രൂം ഉൾപ്പെടെയുള്ള താരങ്ങളെ മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വിഷമത്തിലാക്കി. എന്നാൽ, എല്ലാത്തിലും ഉപരി പ്രാധാന്യം നൽകേണ്ടത് പൊതുജനാരോഗ്യത്തിനുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.