കോട്ടയം സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോര്‍ജ് (53) അജ്മാനിലെ താമസസ്ഥലത്ത് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

നാല് വര്‍ഷമായി ഇദ്ദേഹം അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. മൃതദേഹം ജബല്‍ അലി ക്രിമേഷന്‍ സെന്ററില്‍ വെച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.

Tags:    
News Summary - Kottayam native dies in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.