കൂത്തുപറമ്പ് നിർമലഗിരി കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷം

കൂത്തുപറമ്പ് നിർമലഗിരി കോളജ് അലുംനി

ഷാർജ: കൂത്തുപറമ്പ് നിർമലഗിരി കോളജ് അലുംനി യു.എ.ഇ ചാപ്റ്റർ ഓണം 'ശ്രാവണോത്സവം 2022' ആഘോഷിച്ചു. പ്രസിഡന്‍റ് ദിപു സെബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്‍റ് പോൾ ടി. ജോസഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. 1975 മുതൽ വിവിധ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങിയ 150 ഓളം പൂർവ വിദ്യാർഥികൾ പങ്കെടുത്തു.

ബോസ്സിമ, ഇന്ദു, നന്ദിത തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കളം, ചെണ്ടമേളം, മാവേലിക്ക് വരവേൽപ്, തിരുവാതിര, കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും വടംവലി, സുന്ദരിക്ക് പൊട്ടുതൊടൽ, ഓണസദ്യ തുടങ്ങിയവ അരങ്ങേറി. പ്രോഗ്രാം കോഓഡിനേറ്റർ ഹാൻസൻ മാർക്കോസ് സ്വാഗതവും ജനറൽ സെക്രട്ടറി ബിനോയ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Koothuparamba Nirmalagiri College Alumni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.