വി. ഗീവർഗീസ്​ സഹദായുടെ ഒാർമപ്പെരുന്നാൾ ഇന്ന്​ സമാപിക്കും

അബൂദബി: ബദാ സായിദ്​ തോമസ്​ യാ​ക്കാബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ്​ സഹദായുടെ ഒാർമപ്പെരുന്നാളും ആന്തരിക സൗഖ്യ ധ്യാനവും ആരംഭിച്ചു. ബുധനാഴ്​ച ആരംഭിച്ച പെരുന്നാളും ധ്യാനവും ഇന്ന്​ കൊടിയിറങ്ങും. പെരുന്നാളിന്​ മുന്നോടിയായി വികാരി കാളിയം മേലിൽ പൗലോസ്​ കോറെപ്പിസ്​കോപ്പ കൊടി ഉയർത്തി. ഇന്ന്​ രാവിലെ 7.30ന്​ പ്രഭാത നമസ്​കാരം 8.30ന്​ വി. കുർബാന, 9.15ന്​ മാധ്യസ്​ഥ പ്രാർഥന, 10.15ന്​ ധൂപപ്രാർഥന പ്രസംഗം, 11ന്​ ആന്തരിക സൗഖ്യധ്യാനം, 12.45ന്​ നേർച്ച സദ്യ, വൈകുന്നേരം നാലിന്​ കൊടിയിറക്ക്​ എന്നിവ നടക്കും.
 

Tags:    
News Summary - kodiyettu-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.