ഖുർആൻ പഠിതാക്കളുടെ സംഗമത്തിെൻറ പ്രചാരണോദ്ഘാടനം
ദുബൈ: നൂറുൽ ഖുർആെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തിെൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അബ്ദുസ്സലാം ആലപ്പുഴ പ്രചാരണോദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റ് 27നാണ് സംഗമം. അബ്ദുൽ ജബ്ബാർ മദീനി (റിയാദ്), കുഞ്ഞാലി മദനി തുടങ്ങിയവർ പ്രഭാഷണം നടത്തും.
ഖുർആൻ പഠിതാക്കളുടെ അനുഭവവിവരണം, നൂറുൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം തുടങ്ങിയവയും നടക്കും. സംഗമ വിജയത്തിന് ഹുസൈൻ സലഫി ചെയർമാനും, ശംസുദ്ദീൻ ഹൈദർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. മുഹമ്മദ് യാസിർ (കൺവീനർ), ഷാനവാസ്, ഷമീം ഇസ്മായിൽ (പബ്ലിസിറ്റി), സലാഹുദ്ദീൻ, ഇഖ്ബാൽ ഷാർജ (രജിസ്ട്രേഷൻ), അഷ്‌റഫ് പുതുശ്ശേരി, അബ്ദുസ്സമദ് മേപ്പയൂർ (പ്രോഗ്രാം) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.