കെ.എൻ.എം നേതാക്കൾ ദുബൈ ഔഖാഫ് സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കെ.എൻ.എം നേതാക്കൾ ദുബൈ ഔഖാഫ് സന്ദർശിച്ചു
ദുബൈ: മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രചാരണത്തിന്‍റെ ഭാഗമായി യു.എ.ഇയിലെത്തിയ കേരള നദ്വത്തുൽ മുജാഹിദീൻ(കെ.എൻ.എം) നേതാക്കൾ ദുബൈ ഔഖാഫ് സന്ദർശിച്ചു. ഡയറക്ടർ ജനറൽ ഡോ. ഹമദ് അഹ്മദ് അൽ ശയ്ബാനിയുമായി നേതാക്കൾ ചർച്ച നടത്തി. കേരളത്തിലെ മത സാമൂഹിക സാഹചര്യങ്ങൾ ഇവർ ചർച്ച ചെയ്തു. മുജാഹിദ് പത്താം സംസ്ഥാന സമ്മേളന പ്രമേയം കാലികപ്രസക്തമാണെന്നും സമാധാനപരമായ സഹവർത്തിത്വമാണ് മതം മുന്നോട്ടുവെക്കുന്നതെന്നും അൽ ശയ്ബാനി പറഞ്ഞു.
കെ.എൻ.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ല കോയ മദനി, വൈസ് പ്രസിഡന്‍റ് ഡോ. ഹുസൈൻ മടവൂർ, മുജാഹിദ് സമ്മേളന ചെയർമാൻ എ.പി. അബ്ദുസ്സമദ്, കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, എ.പി. ഷംസുദ്ദീൻ ബിൻ മുഹ്യുദ്ധീൻ, വി.കെ. സകരിയ്യ, അബ്ദുസ്സലാം മോങ്ങം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.