എം.എ. യൂസഫലിക്ക് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ
സ്നേഹോപഹാരം യഹ്യ തളങ്കരയും നിസാർ തളങ്കരയും ചേർന്ന് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range എം.എ. യൂസഫലിക്ക് കെ.എം.സി.സിയുടെ സ്നേഹോപഹാരം
ദുബൈ: മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ മുന്നേറുന്ന എം.എ യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം എം.എ. യൂസഫലിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി ഹനീഫ് ടി.ആർ മേൽപറമ്പ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.