ദുബൈ: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് ഭിന്നിപ്പ് രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല അഭിപ്രായപ്പെട്ടു. ലീഗിന്റെ ദീർഘവീക്ഷണവും പക്വമായ സമീപനവുമാണ് എല്ലാ ജനവിഭാഗത്തിനുമിടയിൽ പാർട്ടിയെ സ്വീകാര്യമാക്കുന്നത്. രാഷ്ട്രീയലാഭത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടികളാണ് ബി.ജെ.പിയും സി.പി.എമ്മും ചെയ്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി നിയോജക മണ്ഡലം കെ.എം.സി.സി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ, പയ്യോളി മുനിസിപ്പൽ ലീഗ് പ്രസിഡന്റ് സി.പി. സദഖത്തുല്ല എന്നിവർക്ക് സ്വീകരണം നൽകി. മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഫസൽ തങ്ങൾ നന്തി അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി റാഷിദ് കിഴക്കയിൽ, അസീസ് മേലടി, മുഹമ്മദ് ബാഫഖി തങ്ങൾ, സി. ഫാത്വിഹ്, മൊയ്തീൻ പട്ടായി, സിറാജ് കോടിക്കൽ, റഈസ് കോട്ടക്കൽ, മുഹമ്മദ് സുഹൈൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ സ്വാഗതവും ട്രഷറർ നിഷാദ് പയ്യോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.