ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ സദസ്സ്
ദുബൈ: മലപ്പുറം ജില്ല കെ.എം.സി.സി നബിദിനാഘോഷം ‘ജൽസേ മീലാദ് 2025’ സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെമ്മക്കൻ യാഹുമോൻ ഹാജി ഉദ്ഘാടനം ചെയ്തു.സക്കീർ പാലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ഉൽബോധന സെഷനിൽ അബ്ദുൽ ബാരി ഹുദവിയും ഇഖ്ബാൽ വാഫിയും പ്രഭാഷണം നടത്തി. വിദ്യാർഥികളും കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്ത മദ്ഹ് ഗാനാലാപനവും ഇസ്മാഈൽ വാഫിയും സംഘവും ബുർദ മജ്ലിസും അവതരിപ്പിച്ചു.
ശറഫുദ്ദീൻ ഹുദവി, ഇബ്രാഹിം ഫൈസി, ഖാലിദ് ബാഖവി, അബൂബക്കർ ദാരിമി, ഹൈദർ ഹുദവി എന്നിവർ പ്രാർഥന സദസ്സിന് നേതൃത്വം നൽകി. ചടങ്ങിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി കുറഞ്ഞ വരുമാനക്കാരായ നാല് പ്രവാസികൾക്ക് ഉംറ നിർവഹിക്കാനും മദീന സന്ദർശനത്തിനും അവസരമൊരുക്കുന്നുണ്ട്. സിദ്ദീഖ് കാലൊടി, എ.പി നൗഫൽ, മുഹമ്മദ് കമ്മിളി, കെ.പി.പി തങ്ങൾ, ഹംസ ഹാജി മാട്ടുമ്മൽ, ജമാൽ ആനക്കയം എന്നിവർ സംസാരിച്ചു. ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, മൊയ്തീൻ പൊന്നാനി, നാസർ കുരുമ്പത്തൂർ എന്നിവർ ചടങ്ങ് നിയന്ത്രിച്ചു. ശരീഫ് മലബാർ ആമുഖഭാഷണവും മുസ്തഫ ആട്ടീരി സ്വാഗതവും അശ്റഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.