കെ.എം.സി.സി മെഡിക്കൽ ക്യാമ്പിന്റെ ബ്രോഷർ ദുബൈ ലേബർ ഡിപ്പാർട്മെന്റ് ഓഫിസർ ആദിൽ യൂസുഫ് ജില്ല പ്രസിഡന്റ് ജമാൽ മനയത്തിന് നൽകി പ്രകാശനം ചെയ്യുന്നു
കെ.എം.സി.സി മെഡിക്കൽ ക്യാമ്പ് 26ന്
ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി മണലൂർ മണ്ഡലം കമ്മിറ്റി 26ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ ദുബൈ ഡി.ഐ.പി ഒന്നിലെ ഐകൊ മാളിലെ ബ്രൈറ്റ് കെയർ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിന്റെ ബ്രോഷർ ദുബൈ ലേബർ ഡിപ്പാർട്മെന്റ് ഓഫിസർ ആദിൽ യൂസുഫ് ജില്ല പ്രസിഡന്റ് ജമാൽ മനയത്തിന് നൽകി പ്രകാശനം ചെയ്തു.
ജില്ല കോഓഡിനേഷൻ സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, ജില്ല ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ പട്ടിക്കര, മണ്ഡലം പ്രസിഡന്റ് ഷക്കീർ കുന്നിക്കൽ, ആക്ടിങ് ജനറൽ സെക്രട്ടറി ഷാജഹാൻ വെൻമേനാട്, സീനിയർ വൈസ് പ്രസിഡൻറ് അബ്ദുൽ സലാം മുസ്ലിംവീട്ടിൽ, മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഹർഷാദ്, റഷീദ് പുതുമനശേരി, ലത്തീഫ് കേച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.