ദുബൈ: സി.എച്ച് അനുസ്മരണ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ദുബൈ കോഴിക്കോട് ജില്ല കെ.എം.സി.സി ഹെൽത്ത് ക്ലബ് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ 8 മുതൽ അബൂഹൈൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടക്കും. രോഗ നിർണയ ടെസ്റ്റുകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസുകളും, സൗജന്യ നേത്ര പരിശോധനയും ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടി സംബന്ധമായി ചേർന്ന യോഗത്തിൽ ഹെൽത്ത് ക്ലബ് ചെയർമാൻ മൊയ്തു അരൂർ അധ്യക്ഷനായി. ജില്ല ജനറൽ സെക്രട്ടറി ജലീൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. റിഷാദ് മാമ്പൊയിൽ, നിഷാദ് മൊയ്തു, ജൈസൽ അരക്കിണർ, റിയാസ് കാരന്തൂർ, നാഷാദ് നടുവണ്ണൂർ, സമീർ പി.വി, ഡോ. ഹാഷിമ സഹീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൺവീനർ സുഫൈദ് ഇരിങ്ങണ്ണൂർ സ്വാഗതവും കോഓഡിനേറ്റർ ഹകീം മാങ്കാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.