ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘അഹ്‌ലൻ ഈദ്’ പരിപാടി ഡോ. അൻവർ അമീൻ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും മഹത്തായ സന്ദേശം മനുഷ്യ സമൂഹത്തിന് പകർന്നുനൽകുന്ന വിശുദ്ധ ബലി പെരുന്നാൾ ആത്മീയ നവോത്ഥാനത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമാണെന്ന് ഡോ. അൻവർ അമീൻ അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി വെസ്റ്റ് ബെസ്റ്റേൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘അഹ്‌ലൻ ഈദ്’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ ഇബ്രാഹീം നബിയുടെ അതുല്യമായ വിശ്വാസവും സമർപ്പണവുമാണ് ബലി പെരുന്നാൾ നമ്മെ ഓർhപ്പെടുത്തുന്നത്. സ്വാർഥതകളെ മാറ്റിനിർത്തി പരസ്പര സ്നേഹവും കരുണയും പങ്കുവെച്ച് സമൂഹത്തിൽ ഐക്യവും സഹോദര്യവും വളർത്തിയെടുക്കാൻ വിശുദ്ധ ദിനം എല്ലാവർക്കും പ്രചോദനമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബലി പെരുന്നാൾ ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും സമാധാനവും നിറക്കട്ടെയെന്ന് ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു. പുന്നക്കൽ മുഹമ്മദ് അലി, ഡോ. അബൂബക്കർ കുട്ടിക്കോൽ, മുനീർ അൽ വഫ, അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, സി.എൽ. അൻവർ എന്നിവർ സംസാരിച്ചു. ട്രഷറർ ഡോ. ഇസ്മായിൽ നന്ദി പറഞ്ഞു.
സമീർ ബെസ്റ്റ് ഗോൾഡ്, ഷംസു സ്പീഡ് സ്റ്റാർ, കെ.എം.സി.സി നേതാക്കളായ അഡ്വ. സാജിദ്, കെ.പി. മുഹമ്മദ് ജംസാദ് പാലക്കാട്, ജില്ല ഭാരവാഹികളായ ഇസ്മായിൽ നാലാം വാതുക്കൽ, ഹസ്സൈനാർ ബിജന്തടുക്ക, ഹനീഫ ബാവ, ഫൈസൽ മൊഹ്സിൻ, പി.ഡി. നൂറുദീൻ, ബഷീർ പാറപ്പള്ളി, ബഷീർ പള്ളിക്കര, സുബൈർ കുബനൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസ്സങ്കടി, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, ഹസ്‌ക്കർ ചൂരി, റാശിദ് പടന്ന, സൈഫുദീൻ മൊഗ്രാൽ, ഉപ്പി കല്ലങ്ങയ്, മൻസൂർ മർത്യ, സലാം മാവിലാടം തുടങ്ങിയ കെ.എം.സി.സി മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് നേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.