അബൂദബി: യു.കെയിലെ മുന്‍നിര സ്കൂളായ കിങ്സ് കോളജ് സ്കൂള്‍സ് വിംബ്ള്ഡണിന്റെ കാമ്പസ് അബൂദബിയിലും തുറക്കുന്നു. മൂന്നുവര്‍ഷത്തിനുള്ളില്‍ ഫാഹിദ് ദ്വീപിലാണ് സ്കൂള്‍ തുറക്കുക. 2028 സെപ്റ്റംബറില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്കൂള്‍ കാമ്പസില്‍ 2200ഓളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാകുമെന്ന് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു.27 ലക്ഷം ചതുരശ്ര മീറ്റര്‍ ദ്വീപില്‍ ആറായിരത്തിലേറെ ആഡംബര വസതികളാണ് അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മിക്കുന്നത്. രണ്ടു ഹോട്ടലുകളും ഇവിടെയുണ്ടാവും.
ഫാഹിദ് ദ്വീപിലെ നിര്‍മാണ പദ്ധതി അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് കഴിഞ്ഞയാഴ്ചയാണ് അവതരിപ്പിച്ചത്. 4000 കോടി ദിര്‍ഹമാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. അബൂദബിയില്‍ ആദ്യമായി കിങ്സ് കോളജ് സ്കൂള്‍ വിംബ്ള്‍ഡണ്‍ സ്കൂള്‍ തുറക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് അല്‍ദാര്‍ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് തലാല്‍ അല്‍ ധിയേബി പറഞ്ഞു. യാസ് ഐലന്‍ഡിനും സഅദിയാത്ത് ദ്വീപിനും ഇടയിലായാണ് 11 കി.മീറ്റര്‍ തീരപ്രദേശമുള്ള ഫാഹിദ് ദ്വീപ് പദ്ധതി അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് നിര്‍മിക്കുന്നത്. പദ്ധതിയുടെ വരുംഘട്ടങ്ങളില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫാഹിദ് ദ്വീപ് പദ്ധതിയില്‍ വന്നേക്കാമെന്ന് അല്‍ദാര്‍ എജുക്കേഷന്‍ ചീഫ് എക്സിക്യൂട്ടിവ് സഹര്‍ കൂപ്പര്‍ പറഞ്ഞു. തങ്ങളുടെ കാമ്പസ് അബൂദബിയില്‍ ആരംഭിക്കുന്നതില്‍ കിങ്സ് കോളജ് സ്കൂള്‍ വിംബ്ള്ഡണിന്റെ ഇന്റര്‍നാഷനല്‍ സ്കൂള്‍സ് ഡയറക്ടര്‍ കാരല്‍ ഗ്രോസും സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.