താൻസനിയയിലെ സയാമീസ്​ ഇരട്ടകൾ ശസ്ത്രക്രിയക്ക്​ മുമ്പ്

സയാമീസ്​ ഇരട്ടകൾക്ക്​ പുതുജീവൻ നൽകി കെ.എച്ച്​.യു.എച്ച്​ ഡോക്ടർമാർ

മനാമ: ശരീരം ഒട്ടിച്ചേർന്നനിലയിൽ ജനിച്ച താൻസനിയയിലെ ഇരട്ട പെൺകുട്ടികളെ വേർപെടുത്തുന്നതിൽ കിങ്​ ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർക്ക്​ വിജയം.

കൺസൽട്ടന്‍റ്​ പീഡിയാട്രിക് സർജൻ പ്രഫ. മാർട്ടിൻ കോർബലിയുടെ നേതൃത്വത്തിൽ അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി എന്നീ മേഖലകളിലെ അഞ്ച് വിദഗ്ധർ തുടർച്ചയായി എട്ട് മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ഓപറേഷനിലൂടെയാണ്​ കുട്ടികൾക്ക്​ പുതുജീവൻ നൽകിയത്​.

കിങ്​ ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലും ഐറിഷ് ചൈൽഡ് ലൈഫ് എന്ന ചാരിറ്റി സൊസൈറ്റിയും തമ്മിൽ ഒപ്പുവെച്ച കരാറി​ന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഹോസ്പിറ്റൽ കമാൻഡർ മേജർ ജനറൽ ഡോ. ശൈഖ്​ സൽമാൻ ബിൻ അതിയത്തുള്ള ആൽ ഖലീഫ പറഞ്ഞു. 2012 മുതൽ താൻസനിയയിലെയും​ വിയറ്റ്‌നാമിലെയും പാവപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ്​ ഐറിഷ് ചൈൽഡ് ലൈഫ്. സയാമീസ് ഇരട്ടകളുടെ ജീവൻ രക്ഷിക്കാനുള്ള അഭ്യർഥന സ്വീകരിച്ച കിങ്​ ഹമദ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റൽ അധികൃതർ വിദഗ്​ധ ശസ്ത്രക്രിയസംഘത്തെ താൻസനിയയിലെ മുഹിമ്പിലി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.

വേർപിരിക്കൽ പ്രക്രിയയിൽ നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടെങ്കിലും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി മെഡിക്കൽ സംഘം സ്ഥിരീകരിച്ചു. കുട്ടികളുടെ കരളും വാരിയെല്ലും കൂടിച്ചേർന്നിരുന്നതിനാൽ അതിസങ്കീർണമായ ഓപറേഷനുകളിൽ ഒന്നായാണ്​ ഇതിനെ വിലയിരുത്തുന്നതെന്ന്​ ഡോ. ശൈഖ്​ സൽമാൻ ബിൻ അതിയത്തുള്ള ആൽ ഖലീഫ പറഞ്ഞു. 

Tags:    
News Summary - KHUH doctors gave new life to Siamese twins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.