ചൈനയിൽ നിന്നുള്ള റെക്കോഡ് വാഹന കയറ്റുമതി സ്വീകരിക്കാൻ ഖോർഫക്കാൻ തുറമുഖം

ഷാർജ: പ്രമുഖ ചൈനീസ് വാഹന നിർമാതാക്കളായ ബി.വൈ.ഡി നിർമിച്ച 6,068 പുതിയ ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങളുമായി വലിയ റോ-റോ ചരക്കുകപ്പൽ ഷാർജ പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺസ് അതോറിറ്റിക്ക് കീഴിലുള്ള ഖോർഫക്കാൻ തുറമുഖത്ത് എത്തും. ചൈനയിലെ ഷെൻഷെനിലുള്ള ഷിയാവോമോ ഇന്‍റർനാഷനൽ ലോജിസ്റ്റിക്സ് പോർട്ടിൽ നിന്നാണ് ഈ കപ്പൽ യാത്ര തിരിച്ചത്.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പുതിയ നേരിട്ടുള്ള സമുദ്ര ഗതാഗത പാതയുടെ തുടക്കം കൂടിയാണിത്. ചൈനയിൽ നിന്നുള്ള കയറ്റുമതിക്ക് മികച്ച ലോജിസ്റ്റിക്സ് സൗകര്യം ഒരുക്കുന്ന ഈ പുതിയ പാത വഴി കപ്പൽ യാത്രാസമയം മൂന്നുമുതൽ അഞ്ച് ദിവസം വരെ കുറയും.

കൂടാതെ വാഹനങ്ങളുടെയും വൻകിട യന്ത്രസാമഗ്രികളുടെയും വിതരണത്തിലുണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും. ഷിയാവോമോ തുറമുഖത്ത് നിന്ന് ഒറ്റത്തവണയായി കയറ്റി അയക്കുന്ന ഏറ്റവും വലിയ വാഹന ശേഖരമാണിത്​.

Tags:    
News Summary - Khor Fakkan Port to receive record vehicle exports from China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.