പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ സം​സാ​രി​ക്കു​ന്നു

വ​ർ​ഗീ​യ-​വി​ഭാ​ഗീ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ കേ​ര​ളം ത​ള്ളി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ


റി​യാ​ദ്: കേ​ര​ള​ത്തി​ൽ ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് നേ​ടി​യ വ​ൻ​വി​ജ​യം, സാ​മൂ​ഹി​ക വി​ഭ​ജ​നം ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ടി​നും ഹി​ന്ദു​ത്വ​ത്തോ​ടു​ള്ള മൃ​ദു സ​മീ​പ​ന​ത്തി​നു​മെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​യാ​ദ് ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ‘ജ​ന​വി​ധി 2026’ പൊ​തു​യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് റ​സാ​ഖ് പാ​ലേ​രി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സാ​ധാ​ര​ണ മ​നു​ഷ്യ​രെ മു​ഖ​വി​ല​ക്കെ​ടു​ക്കാ​ത്ത സി​ൽ​വ​ർ ലൈ​ൻ പോ​ലെ​യു​ള്ള വി​ക​സ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തും, വ​ർ​ഗീ​യ​ത മാ​ത്രം പ​റ​യു​ന്ന​വ​രെ ന​വോ​ത്ഥാ​ന നാ​യ​ക​നാ​ക്കി കാ​റി​ൽ ക​യ​റ്റു​ന്ന​തും ജ​നം സ​ഹി​ക്കി​ല്ലെ​ന്ന് റ​സാ​ഖ് പാ​ലേ​രി ചൂ​ണ്ടി​ക്കാ​ട്ടി. ആ​ഭ്യ​ന്ത​ര വ​കു​പ്പി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ങ്ങേ​യ​റ്റം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ച​ട​ങ്ങി​ൽ പ്ര​വാ​സി കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം അം​ജ​ദ് അ​ലി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി ശ​ക്തി​ക​ൾ​ക്കെ​തി​രെ ആ​ശ​യ പ്ര​തി​രോ​ധം തീ​ർ​ക്കേ​ണ്ട ഇ​ട​തു​പ​ക്ഷം, കേ​ര​ള​ത്തി​ലെ ബ​ഹു​സ്വ​ര​ത​യെ ത​ക​ർ​ക്കും വി​ധം പെ​രു​മാ​റി​യ​ത് അ​വ​രു​ടെ തോ​ൽ​വി എ​ളു​പ്പ​മാ​ക്കി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം അ​ഷ്‌​റ​ഫ്‌ കൊ​ടി​ഞ്ഞി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന്​ സം​സാ​രി​ച്ച​വ​ർ ക​ന​ത്ത പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യി​ട്ടും ഇ​ട​തു​പ​ക്ഷം ത​ങ്ങ​ളു​ടെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ തി​രു​ത്തു​ന്ന​തി​െൻറ ഒ​രു ല​ക്ഷ​ണ​വും കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, കെ.​എം.​സി.​സി പ്ര​തി​നി​ധി ഷാ​ഫി ക​രു​വാ​ര​ക്കു​ണ്ട്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ഡ്വ. എ​ൽ.​കെ. അ​ജി​ത്, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്ര​സി​ഡ​ൻ​റ് ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി വി​ത​ര​ണം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഷ​ഹ്ദാ​ൻ സ്വാ​ഗ​ത​വും പ്ര​സി​ഡ​ൻ​റ്​ ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ജ​മാ​ൽ, ല​ബീ​ബ് മാ​റ​ഞ്ചേ​രി, അ​ഫ്സ​ൽ ഹു​സൈ​ൻ, അ​ബ്​​ദു​റ​ഹ്​​മാ​ൻ മൗ​ണ്ടു, ഷ​മീ​ർ മേ​ലേ​തി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kerala rejects caste-sectarian propaganda: Pravasi Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-25 02:06 GMT