കേരള മാപ്പിള കലാ അക്കാദമി പാട്ടും പാട്ടറിവും മെഗാ ഇവന്റ് പോസ്റ്റർ പ്രകാശനം ജലീൽ മശ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
ദുബൈ: കേരള മാപ്പിളകലാ അക്കാദമി ദുബൈ ചാപ്റ്റർ ഒക്ടോബർ 18ന് ഷാർജ സഫാരി മാളിൽ പാട്ടും പാട്ടറിവും മെഗാ ഇവന്റ് സംഘടിപ്പിക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ഷാർജ സഫാരി മാളിൽ നടന്നു. പ്രസിഡന്റ് ബഷീർ ബെല്ലോയുടെ അധ്യക്ഷതയിൽ രക്ഷാധികാരി ജലീൽ മശ്ഹൂർ തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു. മെഗാ ഇവന്റിൽ കേരളത്തിലെ മികച്ച മാപ്പിളപ്പാട്ട് ഗായകരും അക്കാദമിയിലെ ഗായകരുമൊരുക്കുന്ന ഇശൽ വിരുന്ന്, വിവിധ കലാകാരന്മാർ അണിനിരക്കുന്ന ദഫ് മുട്ട്, കോൽക്കളി, ഒപ്പന എന്നിവ സംഘടിപ്പിക്കും. മാപ്പിള കലകളിൽ വിവിധ മേഖലകളിലായി നിരവധി സംഭാവനകൾ നൽകിയ കലാകാരന്മാർക്കുള്ള അവാർഡ് സമർപ്പണവും പ്രവാസികൾക്കായി അക്കാദമി നടത്തിയ പാട്ടും പാട്ടറിവും മാപ്പിളപ്പാട്ട് പഠന ക്ലാസ്സിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കുള്ള സമ്മാനദാനവും നടത്തും.
പ്രകാശന പരിപാടിയിൽ അക്കാദമി ജനറൽ സെക്രട്ടറി ഒ.ബി.എം ഷാജി കാസർകോട്, ട്രഷറർ ശംസുദ്ധീൻ പെരുമ്പട്ട, ഭാരവാഹികളായ മിസ്ഹബ് പടന്ന, യാസ്ക് ഹസൻ, മുനീർ നൊച്ചാട്, തസ്നീം അഹമ്മദ് എളേറ്റിൽ, റിയാദ് ഹിക്മ, ഹസീന മഹമ്മൂദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.