ദുബൈ: അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ കൂടുതൽ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കുന്നതിനുവേണ്ടി ഇടപെടണമെന്ന് പി.സി.എഫ് ദുബൈ ആവശ്യപ്പെട്ടു.
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിക്കുവാനും നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിന് കേസ് നടപടികൾ പെട്ടെന്ന് പൂർത്തീകരിക്കാനും ഇടപെടലുണ്ടാകണം -കമ്മിറ്റി ആവശ്യപ്പെട്ടു.
ദുബൈ പി.സി.എഫ് പ്രസിഡന്റ് അബ്ദുല്ല പൊന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അമീർ കൊഴിക്കര സ്വാഗതം പറഞ്ഞു. മറ്റു ഭാരവാഹികളായ ഇസ്മായിൽ ആരിക്കാടി, ബാബു കൊഴിക്കര, റഹീസ് ആലപ്പുഴ, റാഫി ആറ്റിങ്ങൽ, ഷെബീർ അകലാട്, മഹമ്മദ് മഹ്റൂഫ്, എ.ആർ നവാസ് കൊല്ലം, അഷ്റഫ് ആരിക്കാടി എന്നിവർ സംസാരിച്ചു. ശിഹാബ് മണ്ണഞ്ചേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.