കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് സോഫ്റ്റ് ലോഞ്ച് നിർവഹിച്ച ശേഷം മുനവറലി ശിഹാബ് തങ്ങൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: ദുബൈ മുഹൈസിന മദീന മാളിൽ കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സോഫ്റ്റ് ലോഞ്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ജ്വല്ലറിയുടെ മെഗാ ലോഞ്ച് നവംബർ ഒമ്പതിന് നടക്കുമെന്നും ഗായകനും വ്ലോഗറുമായ ഹനാൻ ഷാ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കുമെന്നും സംരംഭകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും 2030ഓടെ 15 ഔട്ട്ലറ്റുകൾ തുറക്കുകയും എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും കേരള ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ മുസ്തഫ നിസാമി പറഞ്ഞു. നിലവിലെ സ്വർണവിലയുടെ ഏറ്റക്കുറച്ചിലുകൾക്കിടയിലും ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ സമ്മാനങ്ങൾ നൽകാൻ അനുയോജ്യമായ ലൈറ്റ് വെയ്റ്റ് കലക്ഷനുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും കൂട്ടിച്ചേർത്തു. മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, വൈസ് ചെയർമാൻ അബ്ദുല്ല കമൽ, സി.ഇ.ഒ നവാസ് ഹഫാരി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.