റിയാദ്: ദീർഘകാലം കേരള മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ.കെ. നായനാരുടെ ഓർമ പുതുക്കി കേളി കലാസാംസ്കാരിക വേദി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ ബത്ഹയിലെ അൽ യാസ്മിൻ ഓഡിറ്റോറിയത്തിലും, ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദവാദ്മിയിലെ കേളി ഓഫീസിലുമായിരുന്നു ചടങ്ങുകൾ.
റിയാദിൽ നടന്ന യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി കമ്മിറ്റി അംഗം ഷമീർ കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിൽ നിലവിലുണ്ടായിരുന്ന ജനകീയ പദ്ധതികൾ നിർത്തലാക്കുന്നതും ഭരണമാറ്റത്തിന് പിന്നാലെ നടക്കുന്ന ചില നീക്കങ്ങളും ഭാവി വികസന സ്വപ്നങ്ങൾക്ക് തടയിടുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, മാധ്യമവിഭാഗം കൺവീനർ പ്രദീപ് ആറ്റിങ്ങൽ, ചില്ല കോഓഡിനേറ്റർ സുരേഷ് ലാൽ എന്നിവർ നായനാർ ഓർമകൾ പങ്കുവെച്ചു. ദവാദ്മി ഏരിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി ഷാജി പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി കമ്മിറ്റി അംഗം പ്രഭാകരൻ കണ്ടോന്താർ മുഖ്യപ്രഭാഷണവും, ഏരിയ ട്രഷറർ മുജീബ് അനുസ്മരണകുറിപ്പ് അവതരണവും നിർവഹിച്ചു.
ട്രഷറർ മധു ബാലുശ്ശേരി, ജോയിൻറ് ട്രഷറർ സിംനേഷ് വയനാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ദവാദ്മി ഏരിയ പ്രസിഡൻറ് രാജേഷ്, സനാഇയ്യ യൂനിറ്റംഗം സജീർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഉമർ സ്വാഗതവും, രക്ഷാധികാരി സമിതി അംഗം മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.