ദുബൈ: കേരള എക്സ്പാട് ഫുട്ബാൾ അസോസിയേഷൻ (കെഫ) സംഘടിപ്പിക്കുന്ന റാഫ്മോ ബുള്ളിയൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് 26ന് ദുബൈ അൽ ഖിസൈസിലെ ദുബൈ ക്ലബ് ഫോർ പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. കേരളത്തിലെ എട്ടു ജില്ലകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ലീഗടിസ്ഥാനത്തിലാകും മത്സരങ്ങൾ സംഘടിപ്പിക്കുക. ഓരോ ജില്ലയെ പ്രതിനിധാനം ചെയ്തും അതത് ജില്ലയിലെ പ്രവാസികളായ കളിക്കാർക്ക് പുറമെ ഐ-ലീഗ്, സന്തോഷ് ട്രോഫി, ഐ.എസ്.എൽ കളിക്കാരും ചേരുന്നതോടെ മത്സരങ്ങൾ കൂടുതൽ മികവുറ്റതാകും. 50 മിനിറ്റ് നീണ്ടുനിൽക്കുന്ന ഓരോ മത്സരങ്ങളും 11 എ സൈഡ് ഫോർമാറ്റിലാവും നടക്കുക. മേയ് അഞ്ചിന് ആയിരിക്കും ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.