കറ്റാനം ആർട് ലവേഴ്സ് അസോസിയേഷൻ ഓണാഘോഷം ചലച്ചിത്രതാരം കൈലാഷ്
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: കറ്റാനം ആർട് ലവേഴ്സ് അസോസിയേഷന്റെ 35ാമത് ഓണാഘോഷം ഒക്ടോബർ 19ന് ഷാർജ അൽ നഹ്ദ മിയമാളിലെ സ്കൈ ഹാളിൽ നടത്തി. പ്രമുഖ ചലച്ചിത്രതാരം കൈലാഷ് മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് ഷിബു മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. വിമൽ സ്വാഗതം ആശംസിച്ചു. കല ഓണം 2025ന്റെ ജനറൽ കൺവീനർ ഷിജി മാമ്മൻ നന്ദി പറഞ്ഞു.
സ്കൂൾ, കോളജ് തലങ്ങളിൽ ഉന്നത വിജയം നേടിയ കറ്റാനം ആർട്ട് ലവേഴ്സ് അസോസിയേഷന്റെ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. ചടങ്ങിൽ യു.എ.ഇയിൽ 50 വർഷം പ്രവാസജീവിതം പൂർത്തിയാക്കിയ കലയുടെ സ്ഥാപകാംഗമായ വർഗീസ് ജോർജിനെ ആദരിച്ചു.
250തിലധികം അംഗങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന കലാപരിപാടികൾ, സംഗീതം, നൃത്തം, കുട്ടികളുടെ ഫാഷൻ ഷോ, ചെണ്ടമേളം, മാജിക് ഷോ എന്നിവയും അരങ്ങേറിയിരുന്നു. ട്രഷറർ രാജേഷ്, പ്രോഗ്രാം കൺവീനർ റോണി വർഗീസ്, കമ്മിറ്റി അംഗങ്ങളായ ജോൺ മാത്യു, ജിജി മാത്യു, ബോബി ജോസഫ്, പി. സാമുവേൽ വർഗീസ്, റിനു ഡാനിയേൽ, ലിനോയ് മാത്യു എന്നിവരോടൊപ്പം ലേഡീസ് കോഓഡിനേറ്റർമാരായ ഷീന വിമൽ, ലിറ്റി ജിജി, നിഖില ഷിജി, ഷീബ ബോബി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.