യു.എ.ഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ
കൂട്ടായ്മയായ ‘കരുണ’യുടെ ഓണാഘോഷം
അജ്മാൻ: യു.എ.ഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ ഏക കൂട്ടായ്മയായ കരുണയുടെ ഓണാഘോഷം അജ്മാൻ ഉമ്മുല്‍ മുഅ്മിനീന്‍ വിമൻസ് അസോസിയേഷന് ഹാളില്‍ നടന്നു. ചവറ എം.എല്‍.എ ഡോ. സുജിത് വിജയന്‍പിള്ള പൊതുസമ്മളനം ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് അബ്ദുൽ ഷെജീർ അധ്യക്ഷത വഹിച്ചു. സുധീർ നൂർ, നസിർ വിളയിൽ, രക്ഷാധികാരി അഷറഫ്, കൺവീനർ സോമരാജൻ എന്നിവർ ആശംസ നേർന്നു. ജനറൽ സെക്രട്ടറി വിപിൻ വി. പിള്ള സ്വാഗതവും ട്രഷറർ ആർ. അനിൽകുമാർ നന്ദിയും പറഞ്ഞു. പിന്നണി ഗായകനും വയലിനിസ്റ്റുമായ വിവേകാനന്ദന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച മെഗാ ഇവന്റും നടന്നു. ഓണപ്പൂക്കളം കലാപരിപാടികള്‍, മാജിക് ഷോ, വണ്മാൻ ഷോ, ഓണസദ്യ എന്നിവയും അരങ്ങേറി. 21 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയാണ് കരുണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.