ഗ്രാൻഡ് ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിക്കുന്നു
ദുബൈ: ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് യു.എ.ഇ മുൻ പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി സമ്മാനിച്ചു.
ഹോർലാൻസ് ഓപൺ ഗ്രൗണ്ടിൽ നടന്ന ഗ്രാൻഡ് ടോളറൻസ് കോൺഫറൻസിലാണ് അവാർഡ് ദാനചടങ്ങ് നടന്നത്. മത സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ ഏഴ് പതിറ്റാണ്ടിലേറെയായുള്ള സേവനത്തെ മുൻനിർത്തിയാണ് കാന്തപുരത്തെ അവാർഡിന് തെരഞ്ഞെടുത്തത്. വിപുലമായ സമ്മേളനത്തിൽ സ്വാഗതസംഘം അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ദുറഹിമാൻ ഹാജി കുറ്റൂർ (ബനിയാസ് സ്പൈക് ഗ്രൂപ് എം.ഡി), അഡ്വൈസർ ബോർഡ് ഡയറക്ടർമാരായ ഡോ. മുഹമ്മദ് കാസിം (ചെയർമാൻ അൽശിഫ മെഡിക്കൽ ഗ്രൂപ്), ഡോ. കരീം വെങ്കിടങ് (ഡയറക്ടർ മലബാർ ഗോൾഡ്) എന്നിവർ അടക്കം പ്രമുഖർ സംബന്ധിച്ചു. ലോകമെമ്പാടും സഹിഷ്ണുതയും സഹവർത്തിത്വവും സന്തോഷവും പ്രചരിപ്പിക്കാൻ യു.എ.ഇ നടത്തുന്ന എല്ലാ ശ്രമങ്ങളും ശ്ലാഘനീയവും മഹത്തരവുമാണെന്ന് മറുപടി പ്രസംഗത്തിൽ കാന്തപുരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.