കെൻസ ഹോർഡിങ്സ് ചെയർമാൻ ഡോ. ശിഹാബ് ഷാ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു

വയനാട്ടിലെ കെൻസ പ്രോജക്ട് : നിക്ഷേപകരുടെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം –ഡോ. ശിഹാബ് ഷാ

ദുബൈ: കേരളത്തിൽ 400 കോടി മുതൽമുടക്കിൽ കെൻസ ഹോൾഡിങ്സ് നിർമിക്കുന്ന വില്ല ഗ്രൂപ് പദ്ധതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതവിരുദ്ധമാണെന്ന് കെൻസ ഹോൾഡിങ്സ് ചെയർമാൻ ഡോ. ശിഹാബ് ഷാ. ഇതുസംബന്ധിച്ച് നിക്ഷേപകരിൽ ചിലർ ഉന്നയിക്കുന്ന ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്നും ദുബൈയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 2015ലാണ് വയനാട്ടിൽ കെൻസ ഗ്രൂപ്പിന് കീഴിൽ വില്ല പദ്ധതി ആരംഭിക്കുന്നത്. 25 ശതമാനം തുക നൽകിയാൽ ഭൂമിയും കെട്ടിടവും രജിസ്​റ്റർ ചെയ്തു നൽകുമെന്നായിരുന്നു വാഗ്ദാനം. അതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് ശിഹാബ് പറഞ്ഞു. ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നവർ മുഴുവൻ തുകയും നൽകാത്തവരാണ്. വില്ലയോട് ചേർന്നുതന്നെ വെൽനെസ് പ്രോജക്ടും വിഭാവനം ചെയ്തിരുന്നു. വില്ല പദ്ധതിയുടെ സ്ഥലം പുതിയ പദ്ധതിക്കായി നീക്കി​െവച്ചിട്ടില്ല. എന്നാൽ, ഇതുസംബന്ധിച്ച് തെറ്റായ ആരോപണങ്ങളാണ് നിക്ഷേപകരിൽ ചിലർ ഉന്നയിക്കുന്നത്. ഇതുവരെ ഒരു പരാതിയും തനിക്ക് നേരിട്ട് ലഭിച്ചിട്ടില്ല.

അതേസമയം, നിക്ഷേപകരിൽ ചിലർ കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതിയിൽനിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്​. വില്ലകൾ കോടതി കണ്ടുകെട്ടി എന്ന ആരോപണം വസ്തുതവിരുദ്ധമാണ്​. 400 കോടി മൂല്യമുള്ളതാണ് ഗ്രൂപ്പി​െൻറ പദ്ധതികൾ. വില്ല പദ്ധതി അവസാനഘട്ടത്തിലാണ്. വെൽനെസ് പ്രോജക്ടിലെ നിർമാണവും പുരോഗമിക്കുകയാണ്. നിക്ഷേപകരിൽ പലരും പുതിയ പദ്ധതിക്കായും താൽപര്യം കാണിച്ചിട്ടുണ്ട്. നിക്ഷേപകരിൽ ചിലർ ദുരുദ്ദേശ്യത്തോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപകർക്ക് തുടരാൻ താൽപര്യമില്ലെങ്കിൽ തിരികെ ഏറ്റെടുക്കാൻ തയാറാണെന്നും ഷിഹാബ് ഷാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.