കണ്ണൂർ ജില്ല ഇൻകാസ് ദുബൈ കമ്മിറ്റി ആരംഭിച്ച ലഹരി വിരുദ്ധ കാമ്പയിനിൽ പോസ്റ്റർ പ്രദർശിപ്പിക്കുന്നു
ദുബൈ: ഇൻകാസ് ദുബൈ കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം അമൃത രാമകൃഷ്‌ണൻ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റര്‍ പ്രചാരണം എന്നിവയും ചടങ്ങിൽ നടന്നു. ഹ്രസ്വ സന്ദർശനാർഥം ദുബൈയിൽ എത്തിയ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. ഇന്ദിരക്ക് ചടങ്ങിൽ സ്വീകരണവും നൽകി. ഇൻകാസ് കണ്ണൂർ ജില്ല പ്രസിഡന്‍റ് സുധീപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.
ജില്ല ജനറൽ സെക്രട്ടറി കെ.എൻ.എൻ സകരിയ സ്വാഗതം പറഞ്ഞു. ജില്ല വർക്കിങ് പ്രസിഡന്‍റ് ബിജേഷ് കടമ്പൂരാൻ ആമുഖ പ്രസംഗം നടത്തി. ഇൻകാസ് സെൻട്രൽ കമ്മിറ്റി ഓർഗ. ജനറൽ സെക്രട്ടറി എസ്.എം ജാബിർ, വർക്കിങ് പ്രസിഡന്‍റ് ഷാജി അലവിൽ, സ്റ്റേറ്റ് പ്രസിഡന്‍റ് റഫീഖ് മട്ടന്നൂർ, ഇൻകാസ് ഗ്ലോബൽ നേതാവ് അഡ്വ. ആഷിക് തൈക്കണ്ടി, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബി.എ നാസർ, സി.എ ബിജു, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷൈജു അമ്മാനപ്പാറ, അനന്തൻ മയ്യിൽ, സുനിൽ നമ്പ്യാർ, നളിനി അനന്തൻ, റിയാസ് മുണ്ടേരി തുടങ്ങിയവർ ആശംസ നേർന്നു. വൈസ് പ്രസിഡന്‍റ് തമ്പാൻ പറമ്പത്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.