ഷാർജ: ഷാർജ സി.എസ്.ഐ പാരിഷ് അൽമായ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയായ ‘കനിവ് 2026’ ഈമാസം 29ന് വിപുലമായ പരിപാടികളോടെ നടക്കും. ഗുരുതര വൃക്കരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനാണ് ഈ വർഷം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മേയ് 29ന് വൈകിട്ട് 6.30 മുതൽ ഷാർജ സി.എസ്.ഐ പാരിഷിലാണ് കാരുണ്യസന്ധ്യ.
പദ്ധതിയുടെ ഭാഗമായി വൃക്കരോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും ബോധവൽക്കരണ പരിപാടിക്ക് ദുബൈ ഹെൽത്തിലെ നെഫ്രോളജിസ്റ്റ് ഡോ. ധന്യ മോഹൻ നേതൃത്വം നൽകും.
യു.എ.ഇയിലെ രണ്ട് പ്രമുഖ ക്രിസ്തീയ ഗായകസംഘങ്ങൾ സംയുക്തമായി അവതരിപ്പിക്കുന്ന സംഗീത വിരുന്ന് അരങ്ങേറും. 'ജോയ്ഫുൾ സിങ്ങേഴ്സ് യു.എ.ഇ', 'വൈ.എം.സി.എ ക്വയർ ബഹ്റൈൻ' എന്നിവയിലെ 250-ഓളം ഗായകർ ഒരേ വേദിയിൽ അണിനിരക്കും. എൻ.ടി.വി ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാത്തുകുട്ടി കടോനെ വിശിഷ്ടാതിഥിയായി പങ്കെടുക്കും.
ഇടവക വികാരി ജേക്കബ് ജോർജ്, അൽമായ ഫെലോഷിപ് വൈസ് പ്രസിഡന്റ് ബിജു തോമസ് ഓവനാലിൽ, സെക്രട്ടറി അജീഷ് പി. ചെറിയാൻ, കൺവീനർമാരായ എബി താഴികയിൽ, ജോസഫ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾ ഏകോപിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 055 2231402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.