കല്ലാട്ട് ബിൽഡേഴ്സ് കോർപറേറ്റ് ഓഫിസ് ദുബൈ ബിസിനസ് ബേയിൽ ഗ്രൂപ് ഡയറക്ടർ തൻസി താഹിർ ഉദ്ഘാടനം ചെയ്യുന്നു. ചെയർമാൻ താഹിർ കല്ലാട്ട് സമീപം
ദുബൈ: കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ഗ്രൂപ്പായ കല്ലാട്ട് ഗ്രൂപ് യു.എ.ഇയിലും പ്രവർത്തനം ആരംഭിച്ചു. ദുബൈ ബിസിനസ് ബേയിൽ കോർപറേറ്റ് ഓഫിസ് തുറന്നു. കല്ലാട്ട് ഗ്രൂപ് ഡയറക്ടർ തൻസി താഹിർ ഉദ്ഘാടനം ചെയ്തു. ദുബൈ എമിഗ്രേഷൻസിലെ ഫയൽ കാമിസ് സൻഗൂർ അൽ ഫർസി മുഖ്യാതിഥിയായിരുന്നു.
15 വർഷമായി കേരളത്തിൽ വില്ല, അപ്പാർട്മെന്റ്, റിസോർട്ട് മേഖലയിൽ പ്രമുഖ ബ്രാൻഡാണ് കല്ലാട്ട്. വയനാട്ടിലെ ആദ്യത്തെ സ്കൈ ഫേസ് അപ്പാർട്മെന്റ്, ബ്രിട്ടീഷ് ബംഗ്ലാവ് തുടങ്ങി 17 ലക്ഷം രൂപ മുതൽ 1.5 കോടി വരെ വില വരുന്ന വയനാട്ടിലെ ആദ്യത്തെ ടൗൺഷിപ് പ്രോജക്ടും കല്ലാട്ട് ഗ്രൂപ്പിനുണ്ട്. യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ ചെറിയ മുതൽമുടക്കിൽ വില്ല, ടൗൺ ഹൗസ്, അപ്പാർട്മെന്റുകളാണ് പുതിയ പ്രോജക്ടെന്ന് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് പറഞ്ഞു.
ലിയോടെക് എം.ഡി മുഹമ്മദ് സിദ്ദിഖ്, സി.ഇ.ഒ അബ്ദുറഹ്മാൻ, സീനിയർ മാർക്കറ്റിങ് കൺസൾട്ടന്റ് ജോർജ് ജോസഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.