കളത്തിപ്പറമ്പിൽ കുടുംബസംഗമം
ദുബൈ: കളത്തിപ്പറമ്പിൽ കുടുംബസംഗമം നടത്തി. മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ ഷാനു-മജീദ് ദമ്പതികളുടെ മകൾ മുർഷിദ, ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നിന്നും ഉന്നതവിജയം നേടിയ ഉബൈദ്-സൈദ ദമ്പതികളുടെ മകൻ സഹൽ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. നാട്ടിൽ നിന്നെത്തിയ നൗഷാദ് കെ.പി, കൗലത്ത് കെന്‍റ്, സാജിത ഖാലിദ് എന്നിവർക്ക് സ്വീകരണം നൽകി.
കെ.എ. സദറുദ്ദീൻ കരൂപ്പടന്ന പ്രഭാഷണം നടത്തി. ബഷീർ മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. നൗഷാദ് കെ.പി, മുഹമ്മദ് ഹസൻ മുടവൻകാട്ടിൽ, അബ്ദുൽ നാസർ, അബ്ദുൽ റഷീദ്, ഉബൈദ് വി.എച്ച്, ഫൈസൽ വി.എച്ച്, ഷമീം, ഷംല എന്നിവർ സംസാരിച്ചു. അനസ് മാള പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.