കക്കാടപ്പുറം കൂട്ടായ്മ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് ജേതാക്കൾ
ദുബൈ: മുട്ടം കക്കാടപ്പുറത്തെ പ്രവാസികളുടെ കൂട്ടായ്മ ദുബൈ ഖിസൈസിലെ അൽസാദിക്ക് സ്കൂൾ ഗ്രൗണ്ടിൽ സംഗമം സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലുള്ള കക്കാടപുറത്തെ 150ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. അറ്റ്ലസ് ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് പാർട്ണർ നബീൽ അറ്റ്ലസ് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രവാസ ഭൂമിയിൽ 50 വർഷം പൂർത്തിയാക്കിയ അബ്ദുല്ല ഹാജിക്ക് സ്നേഹോപഹാരം പരിപാടിയിൽ വെച്ച് അഷ്റഫ് കൊവ്വപ്രത്ത് കൈമാറി. മുതിർന്ന പൗരന്മാർക്കുള്ള ഉപഹാരം റഹീം കക്കാടപ്പുറം വിതരണം ചെയ്തു. കൂട്ടായ്മയുമായി ബന്ധപ്പെട്ട് തയാറാക്കിയ കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനം കുഞ്ഞഹമ്മദ് ടി.കെ വിതരണം ചെയ്തു.
അഞ്ച് ടീമുകൾ അണിനിരന്ന ദുൽഫുഖാർ ഫുട്ബാൾ ടീമിന്റെ ആവേശകരമായ പ്രീമിയർ ലീഗ് മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കക്കാടപുറത്തെ തോൽപിച്ച് മർഹബ കക്കാടപ്പുറം ജേതാക്കളായി. ഷറഫുദ്ദീൻ മുക്രിക്കാടൻ ടൂർണമെന്റ് നിയന്ത്രിച്ചു. സീസണിലെ മികച്ച കളിക്കാരനായി സൽമാൻ ഫാരിസും മികച്ച ഗോൾ കീപ്പറായി എ. നബീലിനേയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.