മലയാളം മിഷൻ - കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ പഠനകേന്ദ്രം സംഘടിപ്പിച്ച
പ്രവേശനോത്സവം
ഫുജൈറ: മലയാളം മിഷൻ - കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ പഠനകേന്ദ്രം കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളിലേക്കുള്ള പുതിയ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫിസിൽ നടന്ന പ്രവേശനോത്സവത്തിൽ ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ചാപ്റ്റർ കോഓഡിനേറ്ററും മലയാളം മിഷൻ പ്രധാനാധ്യാപകനുമായ രാജശേഖരൻ വല്ലത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രവേശനോത്സവം മലയാളം മിഷൻ യു.എ.ഇ. കോഓഡിനേറ്റർ കെ.എൽ. ഗോപി ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം ചെയർമാൻ മിജിൻ ചുഴലി അധ്യക്ഷത വഹിച്ച യോഗത്തിൽ ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൻ സാമുവേൽ, മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡന്റ് സഞ്ജീവ് മേനോൻ, ചാപ്റ്റർ സെക്രട്ടറി ടി.വി. മുരളീധരൻ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റും മലയാളം മിഷൻ ചാപ്റ്റർ വൈസ് പ്രസിഡന്റുമായ ലെനിൻ ജി. കുഴിവേലി, പഠനകേന്ദ്രം പ്രസിഡന്റ് ഒ.വി. സറീന എന്നിവർ ആശംസകൾ അറിയിച്ചു.
പഠനകേന്ദ്രം സെക്രട്ടറി പ്രദീപ് സ്വാഗതവും കോഓഡിനേറ്റർ നമിത പ്രമോദ് നന്ദിയും പറഞ്ഞു. മലയാളം മിഷൻ ചാപ്റ്റർ ജോ. സെക്രട്ടറി സന്തോഷ് ഓമല്ലൂർ, കൺവീനർ ഷൈജു രാജൻ, കൈരളി സെൻട്രൽ കമ്മിറ്റി കൾചറൽ കൺവീനർ സുമന്ദ്രൻ ശങ്കുണ്ണി, കൈരളി യൂനിറ്റ് പ്രസിഡൻറ് ഉസ്മാൻ മാങ്ങാട്ടിൽ, ട്രഷറർ ജയരാജ് തലക്കാട്ട് യൂനിറ്റ് ജോ. സെക്രട്ടറി ജിസ്റ്റ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.