കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച ഇ.കെ. നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്‍റിൽ ജേതാക്കളായ കൈരളി ഫുജൈറ ടീം
ഫുജൈറ: മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പേരിൽ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സംഘടിപ്പിച്ച എട്ടാമത് ഇ.കെ. നായനാർ സ്മാരക ഫുട്ബാൾ ടൂർണമെന്‍റ് ഹംദാൻ ബിൻ സെയ്ഫ് ബിൻ അൽ ശർഖി ഉദ്ഘാടനം ചെയ്തു. തുടർച്ചയായ രണ്ടാം വർഷവും ജേതാക്കളായി കൈരളി എഫ്.സി. ഫുജൈറ നായനാർ കപ്പ് നിലനിർത്തി. സിനർജി ഫുജൈറ രണ്ടാം സ്ഥാനവും തെക്കേക്കര സ്ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനവും വാഫ എഫ്.സി വേങ്ങര നാലാം സ്ഥാനവും നേടി. ടൂർണമെന്‍റിലെ മികച്ച താരമായി കൈരളി എഫ്.സി ഫുജൈറയിലെ നിയാസിനെയും മികച്ച ഗോളിയായി കൈരളി എഫ്.സി ഫുജൈറയുടെ സജാദിനെയും പ്രതിരോധ താരമായി തെക്കേക്കര സ്ട്രൈക്കേഴ്സിന്‍റെ മയിനുനെയും തെരഞ്ഞെടുത്തു.
സ്വാഗതസംഘം ചെയർമാൻ അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗവും കൈരളി രക്ഷാധികാരിയുമായ സൈമൺ സാമുവേൽ, കൈരളി സെൻട്രൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി വിൽസൺ പട്ടാഴി, പ്രസിഡന്‍റ് ലെനിൻ ജി. കുഴിവേലി, ട്രഷറർ സുധീർ തെക്കേക്കര എന്നിവർ സംസാരിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കൈരളി അനുശോചനം രേഖപ്പെടുത്തി. അനുശോചന പ്രമേയം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബൈജു രാഘവൻ അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ നിയാസ് തിരൂർ സ്വാഗതവും കൈരളി ഫുജൈറ യൂനിറ്റ് സെക്രട്ടറി മിജിൻ ചുഴലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.