ഫുജൈറ: കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ ദിബ്ബ യൂനിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. ദിബ്ബ ലുലു ഹാളിൽ സംഘടിപ്പിച്ച ആഘോഷം പത്തോളം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തോടെ ആരംഭിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി അംഗം ഷജറത് ഹർഷൽ അധ്യക്ഷതവഹിച്ചു. മുൻ ഇടുക്കി എം.എൽ.എ കെ.കെ ജയചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ദിബ്ബ ഡാൻസ് സ്കൂൾ, ദുബൈ സിങ് ബ്രോസ്, കൈരളി ദിബ്ബ കലാവിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ സംഗീത-നൃത്താവിഷ്കാരങ്ങളും അരങ്ങേറി. ദിബ്ബ യൂനിറ്റ് സെക്രട്ടറി റാഷിദ് കല്ലുംപുറം സ്വാഗതവും ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു. അഷ്റഫ് പിലാക്കൽ, അൻവർഷാ, അബ്ദുൽ കാദർ എടയൂർ, അബ്ദുല്ല, സുനിൽ ദത്ത്, സാബു, ഹരീഷ്, ഷക്കീർ, ഷൗക്കത്ത്, ശശികുമാർ, യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.