കടയ്ക്കൽ ഒരുമ ഭാരവാഹികൾ
ദുബൈ: കടയ്ക്കൽ ഒരുമയുടെ ആജീവനാന്ത അംഗങ്ങളുടെ യോഗം ഏപ്രിൽ 20ന് ദുബൈ ഖിസൈസിലെ അൽ ബുസ്താൻ സെന്‍ററിൽ ചേർന്നു.
200ൽ അധികം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ 2025- 2027 കാലയളവിലേക്കുള്ള 31 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. നൗഷാദ് ചുണ്ട (പ്രസിഡന്‍റ്), പ്രമീഷ് കാര്യം (വൈസ് പ്രസിഡന്‍റ്), രാജീവ് മണലുവട്ടം (സെക്രട്ടറി), അഫ്സൽ ലത്തീഫ്, ഷാനവാസ് കുമ്മിൾ (ജോ. സെക്രട്ടറിമാർ), അക്ബർ ചിങ്ങേലി (ട്രഷറർ), അരുൺ ആനപ്പാറ (ആർട്സ് ക്ലബ് സെക്രട്ടറി), നവാസ് പെരിങ്ങാട് (സോഷ്യൽ മീഡിയ കൺവീനർ), അനീഷ് നിർമാല്യം (കാരുണ്യ സ്പർശം കൺവീനർ) എന്നിവരാണ് ഭാരവാഹികൾ. ഒരുമ ഡിജിറ്റൽ സുവനീറും യോഗത്തിൽ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.