‘ജന്നത്ത്’ ഭക്തിഗാന വിഡിയോ പോസ്റ്റർ സംവിധായകൻ ലാൽ ജോസ് പുറത്തിറക്കുന്നു
ദുബൈ: യുവ കവിയിത്രി ജാസ്മിൻ സമീർ രചന നിർവഹിച്ച 'ജന്നത്ത്' ഭക്തിഗാന വിഡിയോ ടീസർ സംവിധായകൻ ലാൽ ജോസ് പുറത്തിറക്കി. റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളി വൈസ് ചെയർമാൻ നാസർ മഹ, ജാസ്മിൻ സമീർ, ഗോകുൽ അയ്യന്തോൾ, വൈഗ ശരത് എന്നിവർ പങ്കെടുത്തു. യു.എ.ഇയിൽ ചിത്രീകരിച്ച മശ്ഹദ് എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ കാഴ്ചയില്ലാത്ത റിദ അബ്്ദുറഹീമാണ് ജന്നത്തിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിട്ടുള്ളത്.
ഗോകുൽ അയ്യന്തോൾ സംവിധാനം നിർവഹിച്ച ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.വി. ആബൂട്ടിയാണ്. അനുശ്രീ അനിൽകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. 'ജന്നത്ത്' ഭക്തിഗാന വിഡിയോ പ്രകാശനം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഷാർജ അൽഷാഗ് വില്ലേജിലെ ഓസ്കർ തിയറ്ററിൽ നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.