ദുബൈ: ആർ.ജെ.ഡി പാർലമെന്ററി പാർട്ടി നേതാവും മുൻ മന്ത്രിയുമായ കെ.പി. മോഹനൻ എം.എൽ.എക്കെതിരെ നടന്ന ആക്രമണം ജനത കൾച്ചറൽ യു.എ.ഇ കമ്മിറ്റി അപലപിച്ചു.ജനപ്രതിനിധിക്കെതിരായ ആക്രമണം ജനാധിപത്യത്തിനെതിരായ യുദ്ധമാണെന്നും കൈയേറ്റം നടത്തിയവരെ ഉടൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ ആത്മാവിനെ തകർക്കാൻ ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും അനുവദിക്കാനാവില്ല. ജനങ്ങളുടെ പ്രതിനിധികൾക്ക് നേരെയുണ്ടാകുന്ന ആക്രമണം ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്നതാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്നും പി.ജി. രാജേന്ദ്രൻ, ടെന്നിസൺ ചേന്ദപ്പിള്ളി, സുനിൽ മയ്യന്നൂർ, ടി.ജെ. ബാബു എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.