‘ഷോപ് ആൻഡ് വിൻ 2026’ പ്രമോഷനിൽ ബംബർ സമ്മാനം നേടിയ മുഹമ്മദ് അഷറുദ്ദീന് എം.ജി ഇസഡ് എസ് കാറിന്‍റെ താക്കോൽ ജലീൽ കാഷ് ക്യാരി മാനേജ്മെന്‍റ് അംഗങ്ങൾ കൈമാറുന്നു
ദുബൈ: മൊത്തവ്യാപാര രംഗത്ത് യു.എ.ഇയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായ ജലീൽ കാഷ് ആൻഡ് ക്യാരി പ്രഖ്യാപിച്ച പുതിയ പ്രമോഷനായ ‘ഷോപ് ആൻഡ് വിൻ 2026’ സമ്മാന വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ബംബർ സമ്മാനമായ എം.ജി ഇസഡ് എസ് കാർ സമ്മാനമായി ലഭിച്ചത് പ്രവാസിയായ മുഹമ്മദ് അഷറുദ്ദീന്.
ദുബൈയിലെ അവീർ വെജിറ്റബിൾ മാർക്കറ്റിലുള്ള ജലീൽ കാഷ് ആൻഡ് ക്യാരി ഷോപ്പിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജ്മെന്‍റ് അംഗങ്ങൾ വിജയിക്ക് കാറിന്‍റെ താക്കോൽ കൈമാറി. കാർ കൂടാതെ ഐഫോൺ 17, സ്വർണ നാണയങ്ങൾ, ഇ-സ്കൂട്ടറുകൾ, സാംസങ് ടാബുകൾ തുടങ്ങി നിരവധി ആകർഷക സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.