ഇഫ്താർ കിറ്റ് വിതരണം നടത്തുന്ന ദുബൈ കെ.എം.സി.സി തൃശൂർ ജില്ല ടീം

ഇഫ്താർ കിറ്റ്​ വിതരണം തുടർന്ന്​ ദുബൈ കെ.എം.സി.സി

ദുബൈ: റമദാൻ അവസാന പത്തിലേക്ക്​ കടന്നതോടെ ഇഫ്താർ കിറ്റ്​ വിതരണം കൂടുതൽ സജീവമാക്കി ദുബൈ കെ.എം.സി.സി തൃശൂർ ജില്ലാ കമ്മിറ്റി. ദിവസേന 4500 പേർക്കാണ്​ ഇഫ്താർ വിരുന്നൊരുക്കുന്നത്​.

ഇവർക്കായി ഒരു ഡസനിലധികം വളണ്ടിയർമാരാണ്​ പ്രവർത്തിച്ച്​ വരുന്നത്​. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ 25 ഓളം പേർ പങ്കെടുക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം ദുബൈ ക്രവ് അകൗണ്ടൻസി ഏജൻസി സഹായത്തോടെ ഷാർജ സജ ലേബർ ക്യാമ്പിൽ ആയിരത്തിയഞ്ഞൂറോളം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

പ്രസിഡന്‍റ്​ ഇൻചാർജ് അഷ്‌റഫ്‌ കൊടുങ്ങല്ലൂർ, ട്രഷറർ ബഷീർ വരവൂർ, ഭാരവാഹികളായ ആർ.വി.എം മുസ്തഫ, മുഹമ്മദ്‌ അക്ബർ ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻ പുരക്കൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ്‌ വെട്ടുകാട്, മണ്ഡലം ഭാരവാഹികളും വളണ്ടിയർമാരുമായ ഷകീർ കുന്നിക്കൽ, ഷഹീർ ചെറുതുരുത്തി, ഹംസുപ, അലി വെള്ളറക്കാട്, വി.എം അക്ബർ, റഫീഖ്, ലത്തീഫ്, ആസിഫ് വാണിയംപറ, മുബഷിർ, അസ്ഹർ, ജംഷീദ്, ഒ.കെ അലികുട്ടി, അനസ് നാട്ടിക തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Dubai KMCC follows distribution of Iftar kits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT