ഇസ്രായേൽ പ്രസിഡൻറ്​ ഐസാക്​ ഹെർസോഗ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തുന്നു

ഇ​സ്രായേൽ പ്രസിഡന്‍റ്​ ഐസാക്​ ഹെർസോഗ്​ യു.എ.ഇയിൽ

ദുബൈ: ഇസ്രായേൽ പ്രസിഡൻറ്​ ഐസാക്​ ഹെർസോഗ്​ ആദ്യ സന്ദർശനത്തിനായി യു.എ.ഇയിലെത്തി. ആദ്യമായാണ്​ ഒരു ഇസ്രായേൽ പ്രസിഡൻറ്​ യു.എ.ഇയിൽ എത്തുന്നത്​. ഉന്നത ഭരണ നേതൃത്വങ്ങളുമായി ചർച്ചകൾക്കും എക്സ്​പോ 2020 ദുബൈയിലെ ഇസ്രായേൽ ദിനാഘോഷത്തിൽ പ​ങ്കെടുക്കാനുമാണ്​ സന്ദർശനം.

ഐസാക്​ ഹെർസോഗിനെയും ഭാര്യ മിഷേൽ ഹെർസോഗിനെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ സ്വീകരിച്ചു.

അബൂദബി ഖസർ അൽ വത്വനിൽ നൽകിയ സ്വീകരണച്ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു.തുടർന്ന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ 2020 ൽ ഒപ്പുവെച്ച അബ്രഹാം ഉടമ്പടി പ്രകാരമുള്ള സഹകരണത്തി​ന്‍റെ വിവിധ വശങ്ങൾ ചർച്ച ചെയ്തു. വിവിധ അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും ഇരുവരുടെയും സംസാരത്തിൽ കടന്നുവന്നു. സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ജനങ്ങളുടെ നന്മക്കായി കൂടുതൽ തലത്തിലേക്ക് വ്യാപിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായേൽ പ്രസിഡൻറ്​ പ്രസ്താവിച്ചു. അബൂദബി പ്രസിഡൻഷ്യൽ ടെർമിനലിൽ എത്തിയ ഐസാക്​ ഹെർസോഗിവിനെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തെയും യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്ദുല്ല ബിൻ സായിദി​ന്‍റെ നേതൃത്വത്തിലാണ്​ സ്വീകരിച്ചത്​.

തിങ്കളാഴ്ച ദുബൈയിലെത്തുന്ന പ്രസിഡന്‍റ്​ എക്സ്​പോയിൽ ഇസ്രായേൽ ദേശീയദിനാഘോഷ ചടങ്ങുകളിൽ പ​ങ്കെടുക്കും.

2020ൽ അബ്രഹാം ഉടമ്പടി നിലവിൽ വന്ന ശേഷം ഇരു രാജ്യങ്ങളും സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം സജീവമാക്കിയിട്ടുണ്ട്​. കഴിഞ്ഞ ഡിസംബറിൽ ഇസ്രായേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റ്​ യു.എ.ഇ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Israeli President Isaac Herzog in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.