ദുബൈ പൊലീസ് സംഘടിപ്പിച്ച ദേശീയദിനാഘോഷ ചടങ്ങ്
അബൂദബി: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന പരിപാടികള്‍ ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് സെന്ററില്‍ നടക്കും.പക്ഷഭേദങ്ങളില്ലാതെ രാജ്യത്തിനകത്തും പുറത്തും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന യു.എ.ഇയുടെ ദേശീയദിനം ഓരോ പ്രവാസിയുടെയും സ്വന്തം ആഘോഷമാണെന്ന് ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. അബൂദബി ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ ഉള്‍പ്പെടെ സ്വദേശികളും ഇന്ത്യക്കാരുമായ പ്രമുഖര്‍ പങ്കെടുക്കും.
കലാപരിപാടികളും ഗായകന് കണ്ണൂര്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള ഗാനവിരുന്നും ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുസ്സലാം, കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അബ്ദുൽ അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി, ഇസ്ലാമിക് സെന്റർ ഭാരവാഹികളായ അഷ്റഫ് നജാത്ത്, മുസ്തഫ വാഫി, സലീം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, അബ്ദുല്‍ അസീസ് പി.എം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.