ദുബൈ: യു.എ.ഇ പാടലടുക്ക ഖിസർ ജമാഅത്ത് കൂട്ടായ്മ മീലാദ് സംഗമവും ‘ഇഷ്ഖേ ഹബീബ്’ മദ്ഹ് മജ്ലിസും സംഘടിപ്പിച്ചു. ഫൈസൽ റഈസി നെല്ലിക്കട്ട ഉദ്ഘാടനം ചെയ്തു.പ്രവാചക സ്നേഹമാണ് ഒരു മനുഷ്യന്റെ ജീവിത വഴിയിൽ വിളക്കായി മാറുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സലാം കന്യപ്പാടി, സലാം പാടലടുക്ക എന്നിവർ ആശംസ നേർന്നു.
ആദിൽ ഷേഖ് ഉപ്പള, നുമാൻ റഈസി നീർച്ചാൽ, ഷാഫി അട്ടഗോളി, ബാത്തിഷ കളനാട് തുടങ്ങിയവർ ‘ഇശ്ഖേ ഹബീബ്’ പ്രകീർത്തനത്തിന് നേതൃത്വം നൽകി. ബദറുദ്ദീൻ മൊഗ്രാൽ, റാസി ബെള്ളിക്കോത്ത്, ജാബിദ് അടുക്കത്ത്ബയൽ, ഇർഫാൻ പൊവ്വൽ, അഷ്റഫ് തെക്കിൽ, ഹാരിസ് മുട്ടം, ഇസ്ഹാഖ് മംഗളൂർ, സാദിഖ് മുഗു, കാദർ മഞ്ചേശ്വരം, കാദർ മൊഗ്രാൽ, സകീർ മലപ്പുറം, സിദ്ദീഖ് മുണ്ടിത്തടുക്ക, ഉബൈദ് അറന്തോട്, അറഫാത് മുട്ടം, ഷാഫി കെ ഡൈൻ തുടങ്ങിയവർ സംബന്ധിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷഫീഖ്, മുഹമ്മദ് മമ്മ്ണി, സുലൈമാൻ, സലാം ബാപ്പാലിപ്പൊനം, റസാഖ്, താജു, ഉനൈസ്, സഹീർ മൊഗ്രാൽ, അഫ്സൽ എം.എസ്.ടി, രിഫാഈ പി.കെ.എം, സിനാൻ, സുഫൈദ്, ഇർഫാൻ, മുസ്തഫ, ജുനൈദ്, റാഷി, സലാഹു, നൗഷൽ, ഹമാസ് തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ശിഹാബ് ബി.കെ സ്വാഗതവും സാബിത്ത് പാടലടുക്ക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.