അബൂദബി: അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ (െഎ.എസ്.സി) ഔഖാഫ് മന്ത്രാലയവുമ ായി ചേർന്ന് സംഘടിപ്പിച്ച ഖുർആൻ പാരായണ^മനഃപാഠ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച് ചു. പുരുഷ വിഭാഗം ഖുർആൻ പാരായണ-തജ്വീദ് മത്സരത്തിൽ മലയാളികളായ സൽമാനുൽ ഫാരിസി, സലാഹുദ്ദീൻ അയ്യൂബി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സിറിയക്കാരനായ കുതൈബ് അബ്ദുൽ മുഇൗൻ ദാസിനാണ് മൂന്നാം സ്ഥാനം. മലയാളിയായ നിസാമുദ്ദീൻ, മുസ്തഫ മു ഹമ്മദലീവ് (തജികിസ്താൻ) എന്നിവർ പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി.
നേട്ടം കൊയ്ത് മലയാളികൾ
അബൂദബി: അബൂദബി െഎ.എസ്. സി സംഘടിപ്പിച്ച ഖുർആൻ പാരായണ^മനഃപാഠ മത്സരത്തിൽ മലയാളികൾക്ക് മികച്ച നേട്ടം. വി വിധ വിഭാഗങ്ങളിലായി മൂന്ന് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവ ഒന്ന് വീതവുമാണ് മലയാളികൾ കരസ്ഥമാക്കിയത്. നാലുപേർ പ്രോത്സാഹന സമ്മാനവും നേടി. ദുബൈയിൽ ജോലി ചെയ്യുന്ന കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഖാലിദ് നാസറിെൻറയും ആലുവ സ്വദേശിനി ഹൻസയുടെയും മക്കളായ മുഹമ്മദ് സൽമാനുൽ ഫാരിസി, തൗബാൻ ഖാലിദ്, അബൂദബിയിൽ ജോലി ചെയ്യുന്ന കണ്ണൂർ തളിപ്പറമ്പ് പട്ടുവം സ്വദേശി മുഹമ്മദ് ശാഫിയുടെ മകൾ ഫാത്തിമ എന്നിവരാണ് ഒന്നാം സ്ഥാനം നേടിയ മലയാളികൾ. മുഹമ്മദ് സൽമാനുൽ ഫാരിസിയുടെയും തൗബാൻ ഖാലിദിെൻറയും സഹോദരൻ മുഹമ്മദ് സലാഹുദ്ദീൻ അയ്യൂബി രണ്ടാം സ്ഥാനവും നേടി.
അൽെഎൻ നാഷനൽ ഡെയറി ഫാം ഉദ്യോഗസ്ഥനായ മലപ്പുറം പൊൻമള കോൽക്കളം സ്വദേശി കണക്കയിൽ അബ്ദുല്ലയുടെ മകൾ ആമിന മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആമിനയുടെ സഹോദരി ആയിശക്ക് പ്രോത്സാഹന സമ്മാനമുണ്ട്. അബൂദബിയിലെ അക്കൗണ്ടിങ് കൺസൾട്ടൻസിയിൽ ജീവനക്കാരനായ തൃശൂർ കടുങ്ങല്ലൂർ ചെന്ത്രാപ്പിന്നി സ്വദേശി നിസാമുദ്ദീൻ, കണ്ണൂർ സ്വദേശി മുഹമ്മദ് നഹീം പുനത്തിൽ^ഷാഹിന ദമ്പതികളുടെ മകനും തഹ്ഫീസുൽ ഖുർആൻ ഭരണശേരിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് നിസാം തുടങ്ങിയവരും പ്രോത്സാഹന സമ്മാനം നേടി.
വനിത വിഭാഗം ഖുർആൻ പാരായണ^തജ്വീദ് മത്സത്തിൽ മലയാളിയായ ഫാത്തിമ കൊഴുക്കൽ ഒന്നാം സ്ഥാനം നേടി. അയ അയ്മൻ മുഹമ്മദ് ഇസ്മാഇൗൽ (ഇൗജിപ്ത്), ആമിന കണക്കയിൽ (കേരളം) എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹസ്ന അഷ്റഫ്, ആയിഷ കണക്കയിൽ എന്നിവർക്കാണ് ഇൗ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനം.
അഞ്ച് ജുസുഅ് വിഭാഗത്തിൽ മലയാളിയായ തൗബാൻ ഖാലിദ് ഒന്നാം സ്ഥാനം നേടി. മുഹമ്മദ് മഹമാദലീവ് (തജികിസ്താൻ), സമ സാബിർ മദീഹ് എൽബാസ് അബ്ദുൽകാദർ (ഇൗജിപ്ത്) എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പത്ത് ജുസുഅ് വിഭാഗത്തിൽ മുഹമ്മദ് ഹാഷിം അബ്ദുൽഗനി ഒംറാൻ (ഇൗജിപ്ത്), ഉസാമ അബ്ദുൽ മുഇൗൻ ദാസ (സിറിയ) എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
15 ജുസുഅ് വിഭാഗത്തിൽ സാദിയ അഹ്ലാമിനാണ് (ബംഗ്ലാദേശ്) ഒന്നാം സ്ഥാനം. മുഹമ്മദ് സൈദ് അബ്ദുൽ ഫദ്ലി അബ്ദുൽസമി (ഇൗജിപ്ത്) രണ്ടാം സ്ഥാനവും ഷഹ്ദ് വാഇൽ എൽഷഹാത് മുസ്തഫ (ഇൗജിപ്ത്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 30 ജുസുഅ് വിഭാഗത്തിൽ ഇൗജിപ്തുകാരനായ അബ്ദുല്ല മംദൂഹ് മുഹമ്മദ് നസ്റിദ്ദീൻ ഒന്നാം സ്ഥാനം കരസ്ഥമാകി. ആതിഫ് ബദറുദ്ദീൻ ബാകിത് മുഹമ്മദ് (സുഡാൻ), മുസ്തഫ വാഇൽ എൽഷഹത് മുസ്തഫ (ഇൗജിപ്ത്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മലയാളിയായ മുഹമ്മദ് നിസാം, എം.എ. സുമയ്യ (ബംഗ്ലാദേശ്) എന്നിവർ പ്രോത്സാഹന സമ്മാനം നേടി. യു.എ.ഇയിലെ എല്ലാ രാജ്യക്കാർക്കും പെങ്കടുക്കാവുന്ന മത്സരത്തിെൻറ വിധികർത്താക്കൾ ഔഖാഫ് പ്രതിനിധികളായിരുന്നു. സമ്മാനവിതരണ ചടങ്ങിൽ വ്യവസായ പ്രമുഖൻ എം.എ. യൂസുഫലി, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവർ അതിഥികളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.