ദുബൈ: കോവിഡ് നെഗറ്റീവായ ശേഷവും നിങ്ങളെ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ ?. ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയും ആശങ്കക്കുള്ള പരിഹാരവും ഇവിടെയുണ്ട്. കോവിഡ് രോഗമുക്തർ നേരിടുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാര മാർഗങ്ങളെ കുറിച്ചും ഗൾഫ് മാധ്യമവും ആസ്റ്റർ ഗ്രൂപ്പും ചേർന്നൊരുക്കുന്ന വെബിനാർ 'കോവിഡ്: രോഗമുക്തർ അറിയാൻ' ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനത്തിൽ നടക്കും. ഗൾഫ് മാധ്യമം- ആസ്റ്റർ സംയുക്ത പദ്ധതിയായ 'ന്യൂ വേൾഡ് ന്യൂ ഹോപ്' കാമ്പയിെൻറ ഭാഗമായാണ് വെബിനാർ. യു.എ.ഇ സമയം രാത്രി ഏഴിന് നടക്കുന്ന പരിപാടിയിൽ പ്രേക്ഷകർക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവുമുണ്ടാകും.
കോവിഡ് മുക്തരായവർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്. നടുവേദന, ക്ഷീണം, ഓർമക്കുറവ്, വിട്ടുമാറാത്ത തലവേദന, ശ്വാസംമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട്.. ഇങ്ങനെ നീണ്ടു പോകുന്നു ആരോഗ്യ പ്രശ്നങ്ങൾ. പ്രവാസ ലോകത്ത് പലരും മറ്റ് രോഗങ്ങളെ പോലെ ഇതും അവഗണിച്ച് തള്ളുകയാണ് പതിവ്. എന്നാൽ, ഉള്ളിെൻറയുള്ളിൽ ആശങ്കയുണ്ട് താനും. ജോലിത്തിരക്കും സമയക്കുറവും മൂലം ഡോക്ടർമാരെ കാണാനോ ചികിത്സ തേടാനോ ശ്രമിക്കാറില്ല. കോവിഡിൽ നിന്ന് മുക്തനായി എന്ന ആശ്വാസത്തിലാണ് അവർ. വിദഗ്ധ ഡോക്ടർമാരുമായുള്ള ആശയവിനിമയത്തിലൂടെ ആശങ്കകൾ പരിഹരിക്കാനുള്ള അവസരമൊരുക്കുന്നതായിരിക്കും വെബിനാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.