ദുബൈയിൽ വാഹനാപകടം: ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

ദുബൈ: ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകൻ ജെറി (38) ദുബൈയിൽ വാഹനാപകടത്തിൽ മരിച്ചു. വ്യാഴാഴ്​ച ഉച്ചക്ക്​ 12ന്​ മിർദിഫിലായിരുന്നു അപകടം.

റാശിദീയ മെട്രോ സ്​റ്റേഷന്​ സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭക്ഷണം ഡെലവറിക്കായി പോയി മടങ്ങവേ ജെറി ഓടിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വർഷമായി ഗൾഫിലായിരുന്നു.

അവിവാഹിതനാണ്. മാതാവ്​: റെജീന. സഹോദരൻ: ബെന്നി. മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിക്കും.

Tags:    
News Summary - Iringalakuda resident killed in Dubai road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.