കുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പ​ങ്കെടുത്തവർ

‘കുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സെപ്റ്റംബർ 20ന്​

ദുബൈ: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മെമ്മോറിയൽ (കെ.കെ.ടി.എം) ഗവ. കോളജ് പൂർവവിദ്യാർഥി സംഘടനയുടെ യു.എ.ഇ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘കുഞ്ഞിക്കുട്ടൻസ് ഓണോത്സവം’ സെപ്റ്റംബർ 20ന് നടക്കും.

അജ്‌മാൻ അൽ ജർഫിലുള്ള തുംബൈ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതലാണ് ആഘോഷ പരിപാടികൾ. ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി അക്കാഫ് പൊന്നോണക്കാഴ്ച 2026-ന്റെ വിജയത്തിനായുള്ള ജനറൽ ബോഡി യോഗവും അന്ന്​ രാവിലെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ദുബൈയിൽ ചേർന്ന പൂർവവിദ്യാർഥികളുടെ യോഗത്തിൽ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. ബാബു ഡേവിസ്, വിജയകുമാർ മേനോൻ എന്നിവരാണ്​ കൺവീനർമാർ.

പ്രസിഡന്‍റ്​ ഷിബു വാഴൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രമേഷ് നായർ സ്വാഗവും ട്രഷറർ നിലേഷ് വിശ്വനാഥൻ നന്ദിയും പറഞ്ഞു. പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും അണിനിരക്കുന്ന വിവിധ കലാ-സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കുമെന്ന് കൺവീനർമാരായ ബാബു ഡേവിസും വിജയകുമാറും അറിയിച്ചു. വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ: 0561619400, 0504558978.

Tags:    
News Summary - Kunjikkuttans Onolsavam' on September 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.