ദുബൈ: മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ എട്ടാം ഓർമ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 23 വൈകുന്നേരം നാലുമണി മുതൽ രാത്രി എട്ടുമണി വരെ ദുബൈ ദെയ്‌റ നായിഫിലാണ് ക്യാമ്പ്.
സന്നദ്ധരായ മുഴുവൻ ആളുകളും പങ്കെടുത്ത് ക്യാമ്പിൽ സഹകരിക്കണമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അഭ്യർഥിച്ചു. ചെർക്കളം അബ്ദുല്ല വിടപറഞ്ഞിട്ട് ജൂലൈ 27ന് എട്ടുവർഷം പൂർത്തിയാകും. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം പറഞ്ഞു.
ട്രഷറർ ഡോ. ഇസ്മായിൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാൻചേരി, സി.എച്ച്. നൂറുദ്ദീൻ, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, ഫൈസൽ മൊഹ്‌സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപ്പള്ളി, സുബൈർ കുബണൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ധീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, എൻ.പി. സുനീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.