Posted On
date_range Updated On
date_range ഇത്തിഹാദ് റെയില്‍: സായിദ് സിറ്റി, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും
അബൂദബി: ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ ശൃംഖലയിലെ സായിദ് സിറ്റി, ലിവ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിശ്ചയിച്ചതിലും ഒരു മാസം മുമ്പേ ആരംഭിക്കും. നവംബര്‍ 30ന് സ്റ്റേഷനുകള്‍ ആരംഭിക്കാനാണ് അല്‍ ദഫ്‌റ പ്രവിശ്യ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന് ഉത്തരവിട്ടത്. അല്‍ ദഫ്‌റ മേഖലയിലെ വാര്‍ഷിക ഫെസ്റ്റിവലുകളുടെയും ആഘോഷങ്ങളുടെയും സീസണ്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഉദ്ഘാടനം നവംബര്‍ 30ലേക്ക് മാറ്റിയത്. ഇത്തിഹാദ് റെയില്‍ സി.ഇ.ഒ. ശാദി മലാക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായി അല്‍ നഖീല്‍ കൊട്ടാരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ശൈഖ് ഹംദാന്‍ നിര്‍ദേശം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.