ഇറാൻ ആക്രമണം; അബൂദബിയിൽ ഒരു മരണം, നാലുപേർക്ക്​ പരിക്ക്​

അബൂദബി: വ്യോമപ്രതിരോധത്തിനിടെ ചീളുകൾ പതിച്ച്​ അബൂദബി ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിൽ ഒരു മരണം. സംഭവസ്ഥലത്ത്​ ഒഴിപ്പിക്കൽ നടപടിക്കിടെ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ്​ അധികൃതർ വെളിപ്പെടുത്തിയത്​. കൂടാതെ, നാല് പേർക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. ഇവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്.

എയർ ഡിഫൻസ് സംവിധാനം വിജയകരമായി ആക്രമണം തടഞ്ഞതിനെ തുടർന്ന് വീണ അവശിഷ്ടങ്ങൾ കാരണം രണ്ട് സ്ഥലങ്ങളിലാണ്​ ഇവിടെ തീപിടിത്തമുണ്ടായത്​. അടിയന്തര രക്ഷാപ്രവർത്തന സംഘം അതിവേഗം ഇടപെട്ട് അഗ്​നിബാധ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ഇവിടെ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും, അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Tags:    
News Summary - Iran attack; One dead, four injured in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.