യു.എ.ഇ സന്ദർശനം പൂർത്തിയാക്കി ഫ്രഞ്ച് പ്രസിഡന്‍റ്​ മടങ്ങി

അബൂദബി: രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി ഫ്രഞ്ച് പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ യു.എ.ഇയിൽനിന്ന് മടങ്ങി. പ്രതിരോധനരംഗത്ത് ഫ്രാൻസും യു.എ.ഇയും തമ്മിൽ സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ചയിൽ ധാരണയായി. യു.എ.ഇ-ഫ്രാൻസ് ബിസിനസ് ഡയലോഗിലും മാക്രോൺ പങ്കെടുത്തു.

യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ, ഫ്രഞ്ച് പ്രസിഡന്‍റ്​ ഇമ്മാനുവൽ മാക്രോൺ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധരംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രം കൈമാറിയത്. യു.എ.ഇ പ്രതിരോധസഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ആൽ മസ്റൂയി, ഫ്രഞ്ച് സായുധനസേന മന്ത്രി കാതറിൻ വൗട്രിൻ എന്നിവരാണ് ധാരണാപത്രം കൈമാറിയത്. പ്രതിരോധ വ്യവസായം സംബന്ധിച്ച കരാറും ചടങ്ങിൽ കൈമാറി.

അബൂദബി ഖസർ അൽ വതനിൽ നടന്ന യു.എ.ഇ- ഫ്രാൻസ് ബിസിനസ് ഡയലോഗിൽ അബൂദബി കിരീടാകവാശി ശൈഖ് ഖാലിദിനൊപ്പമാണ് മാക്രോൺ പങ്കെടുത്തത്. വിവിധ ബിസിനസ് മേഖലകളിൽ പരസ്പര നിക്ഷേപവും ഇടപാട് സാധ്യതകളും വർധിപ്പിക്കാൻ ചടങ്ങിൽ നിർണായക ചർച്ചകൾ നടന്നു. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദിന്‍റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഇമ്മാനുവൽ മാക്രോണിന്​ യാത്രയയപ്പ് നൽകി.

Tags:    
News Summary - French President returns after completing UAE visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.